ജാക്വലിന്‍ ഫെര്‍ണാണ്ടസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

jacqualine


ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. 200 കോടി രൂപയുടെ കള്ളപ്പണക്കേസില്‍ ആണ് ചോദ്യം ചെയ്യലിനായി ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ ഓഫീസിലേക്ക്  നടി എത്തിയത്. 

സെപ്തംബര്‍ 14-ന് എട്ട് മണിക്കൂറോളം നടിയെ ചോദ്യം ചെയ്തിരുന്നു. നടിയുടെ ബാങ്ക് വിവരങ്ങള്‍, സുകേഷ് അവള്‍ക്കും അവളുടെ കുടുംബത്തിനും നല്‍കിയ സമ്മാനങ്ങള്‍, സുകേഷ് ഏര്‍പ്പാടാക്കിയതായി പറയപ്പെടുന്ന ഒരു സ്വകാര്യ ജെറ്റ് വഴിയുള്ള അവളുടെ യാത്രയുടെ വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചാണ് ചോദ്യം ചെയ്യുക എന്നാണ് സൂചന. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റാന്‍ബാക്‌സിയുടെ പ്രൊമോട്ടര്‍മാരായ ശിവിന്ദര്‍ സിംഗ്, മന്‍വീന്ദര്‍ സിംഗ് എന്നിവരുടെ കുടുംബത്തില്‍ നിന്ന് 215 കോടി തട്ടിയെടുത്ത് കടന്നുവെന്നാണ് സുകേഷിനെതിരായ കേസ്. ജയിലില്‍ കഴിയുമ്പോഴും ജാക്വിലിനുമായി സുകേഷ് നിരന്തരം സംസാരിച്ചിരുന്നു.

ജാക്വിലിനെ നായികയാക്കി 500 കോടിയുടെ സൂപ്പര്‍ ഹീറോ ചിത്രം നിര്‍മ്മിക്കാമെന്ന് സുകേഷ് വാഗ്ദാനം നല്‍കിയിരുന്നു. തട്ടിപ്പ് നടത്തിയതിന് ശേഷം ആഢംബര ജീവിതമാണ് സുകേഷ് നയിച്ചിരുന്നത്.