ജാമിയ മിലിയയിൽ ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം മാറ്റി; വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചു; വിദ്യാർഥി നേതാക്കൾ തടവിൽ

Jamia Millia Islamia university students to screen the controversial BBC documentary
 

ന്യൂ​ഡ​ൽ​ഹി: ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​നം മാ​റ്റി​വ​ച്ചു. ഡോ​ക്യു​മെ​ന്‍റ റി​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​യാ​ൻ പോ​ലീ​സ് ശ്ര​മം ന​ട​ത്തി​യ​തോ​ടെ​യാ​ണി​ത്. ക്യാമ്പസിലെ ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിച്ചിട്ടുണ്ട്.

വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗൈ​റ്റു​ക​ളും അ​ട​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ക​ട​ത്തി​വി​ടാ​ൻ പോ​ലീ​സ് ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യി. വ​ന്‍ സ​ന്നാ​ഹ​മാ​ണ് സ്ഥ​ല​ത്ത് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.  

സർവകലാശാല ക്യാമ്പസിനകത്ത് യാതൊരു തരത്തിലുള്ള ഒത്തുകൂടലും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. സർവകലാശാലയുടെ നിർദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ക്യാമ്പസിനകത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് വിദ്യാർഥി സംഘടനകൾ നടത്തുന്നതെന്ന് സർവകലാശാലാ അധികൃതർ കുറ്റപ്പെടുത്തി. വിദ്യാർഥികളെ കരുതൽ തടങ്കലിൽവെച്ചതിനെതിരെ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. 

കസ്റ്റഡിയിൽ എടുത്തവരെ വിട്ടയയ്ക്കണമെന്നും പ്രദർശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. സര്‍വകലാശാല അധികൃതര്‍ നേതാക്കളെ ചർച്ചയ്ക്ക് വിളിപ്പിച്ച് പൊലീസിന് കൈമാറി എന്ന് വിദ്യാർഥികൾ ആരോപിച്ചു.
 

സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ്. കോളജ് ഗെയിറ്റിന് സമീപത്തായി കണ്ണീർ വാതകം ഉൾപ്പെടെ പ്രയോഗിക്കാനുള്ള പൊലീസ് വാഹനങ്ങൾ‌ തമ്പടിച്ചു. എസ്എഫ്ഐയാണ് ക്യാംപസിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ക്യാംപസിൽ അനധികൃതമായി യാതൊരു കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. 
 
 
2002ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയത്. ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം വിവിധിയിടങ്ങളില്‍ നടത്തുമെന്ന് രാഷ്ട്രീയ, വിദ്യാര്‍ത്ഥി സംഘടനകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്രം ബിബിസി ഡോക്യുമെന്ററി നിരോധിക്കുകയും ലിങ്കുകളും വിഡിയോയുടെ ഭാഗങ്ങളും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനും യൂട്യൂബിനും നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.