റോ​ഡ് ത​ട​ഞ്ഞ് സ​മ​രം: ജിഗ്നേഷ് മേവാനി എം.എല്‍.എയ്ക്ക് ആറ് മാസം തടവ്

jignesh
 

ന്യൂ​ഡ​ൽ​ഹി: ഗുജറാത്തിലെ എം.എൽ.എ ജിഗ്നേഷ് മേവാനിക്കും മ​റ്റ് 18 പേ​ർ​ക്കും ആ​റു​മാ​സം ത​ട​വ്. 2016 ൽ ​റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി സ​മ​രം ചെ​യ്ത​തി​നാ​ണ് ശി​ക്ഷ. അ​ഹ​മ്മ​ദാ​ബാ​ദ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

രാ​ഷ്ട്രീ​യ ദ​ളി​ത് അ​ധി​കാ​ര് മ​ഞ്ച് പ്ര​വ​ർ​ത്ത​ക​രാ​ണ് മേ​വാ​നി​ക്കൊ​പ്പം ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഗു​ജ​റാ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ഡോ. ​ബി​ആ​ർ അം​ബേ​ദ്ക​റു​ടെ പേ​രി​ട​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. മേവാനിയാണ് സമരത്തിന് നേതൃത്വം നല്‍കിയത്. കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും എതിരെ ചുമത്തിയത്. 

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി എൻ ഗോസ്വാമിയാണ് വിധി പ്രസ്താവിച്ചത്. ആറു മാസം തടവും 700 രൂപ പിഴയുമാണ് കോടതി വിധിച്ചത്. രാകേഷ് മഹേരിയ, സുബോധ് പർമർ, ദീക്ഷിത് പർമർ തുടങ്ങി 18 പേര്‍ക്കും മേവാനിക്കൊപ്പം കോടതി ശിക്ഷ വിധിച്ചു.