രക്തബന്ധമുള്ളവരുമായുള്ള വിവാഹത്തിനു മുന്നില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍

india
കേരളം ഒഴികെരക്തബന്ധമുള്ളവരെ വിവാഹം കഴിക്കുന്നവരില്‍ കൂടുതലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെന്ന് ദേശീയ കുടുംബ ആരോഗ്യ സര്‍വേ.  കേരളം ഒഴികെയുള്ള ഈ സംസ്ഥാനങ്ങളില്‍ നിന്നു സര്‍വേയില്‍ പങ്കെടുത്ത നാലില്‍ ഒന്നു സ്ത്രീകളും രക്തബന്ധമുള്ളവരെയാണ് വിവാഹം കഴിച്ചതെന്ന്  സർവ്വേ ഫലം വ്യക്തമാക്കുന്നു.

അടുത്ത കാലത്തായി ഈ പ്രവണ കൂടിവരുന്നതായാണ് ഇതു വ്യക്തമാക്കുന്നതെന്ന് സര്‍വേ.തമിഴ്‌നാട്ടില്‍ 28 ശതമാനമാണ് രക്തബന്ധമുള്ളവര്‍ക്കിടയിലെ വിവാഹം. കര്‍ണാടകയില്‍ ഇത് 27 ശതമാനമാണ്. ആന്ധ്രയില്‍ 26 ശതമാനവും പുതുച്ചേരിയില്‍ 19 ശതമാനവും രക്തബന്ധമുള്ളവരെ വിവാഹം കഴിക്കുന്നു. തെലങ്കാനയില്‍ ഇത് 18 ശതമാനമാണ്. 30ശതമാനം സ്ത്രീകളും ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ള പുരുഷന്മാരെയാണ് വിവാഹം കഴിച്ചത്. ഇതില്‍തന്നെ 11 ശതമാനം പേര്‍ രക്തബന്ധമുള്ളവരെയാണ് വിവാഹം ചെയ്തത്. പ്രായമുള്ളവരെ അപേക്ഷിച്ച് ചെറുപ്പക്കാരാണ് ബന്ധുക്കളെ വിവാഹം കഴിച്ചവരില്‍ കൂടുതല്‍. 


രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ ഇതു താരതമ്യേന കുറവാണ്. ലഡാക്കില്‍ 16 ശമതാനം, മഹാരാഷ്ട്രയില്‍ 15, ഒഡിഷയില്‍ 13, കശ്മീരീല്‍ 12, യുപിയില്‍ 10 എന്നിങ്ങനെയാണ് കണക്കുകള്‍. മുസ്ലിം, ബുദ്ധ കുടുംബങ്ങളിലാണ് രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം കൂടുതലെന്നു സര്‍വേ പറയുന്നത് .