ജി-20 ​ലോ​ഗോ​യി​ൽ താമര ചി​ഹ്നം; വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ്; രാജീവിന്‍റെ അർഥവും താമരയെന്ന് ബിജെപി

ജി-20 ​ലോ​ഗോ​യി​ൽ താമര ചി​ഹ്നം; വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ്; രാജീവിന്‍റെ അർഥവും താമരയെന്ന് ബിജെപി
 

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2023 ജി-20 ​ഉ​ച്ച​കോ​ടി​യു​ടെ ലോ​ഗോ​യി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ താ​മ​ര ഉ​ൾ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യെ വി​മ​ർ​ശിച്ച് കോ​ൺ​ഗ്ര​സ്. ഇത്തരത്തില്‍ സ്വയം പ്രചാരണം നടത്താന്‍ നാണമില്ലേയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. അടുത്തവര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യയാണ് അധ്യക്ഷത വഹിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രകാശനം ചെയ്ത ലോഗോയാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

താ​മ​ര ചി​ഹ്നം ലോ​ഗോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ഞെ​ട്ടി​ച്ചെ​ന്നും പാ​ർ​ട്ടി പ്ര​ച​ര​ണ​ത്തി​നാ​യി നാ​ണ​മി​ല്ലാ​തെ ഏ​ത് വേ​ദി​യും ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ഷ് പ്ര​തി​ക​രി​ച്ചു. കോ​ൺ​ഗ്ര​സ് പ​താ​ക ദേ​ശീ​യ പ​താ​ക​യാ​യി നി​ശ്ച​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ത​ള്ളി​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ തീ​രു​മാ​നം ര​മേ​ഷ് ബിജെപിയെ ഓ​ർ​മ​പ്പെ​ടു​ത്തി​.


കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല രംഗത്തുവന്നു. താമര രാജ്യത്തിന്റെ ദേശീയ പുഷ്പമാണ്. താമരയാണ് ലക്ഷ്മി ദേവിയുടെ ഇരിപ്പിടം. ദേശീയപുഷ്പത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നുണ്ടോ?, ബിജെപി വക്താവ് ചോദിച്ചു. ഇനി ഇതിന്റെ പേരില്‍ നിങ്ങള്‍ കമല്‍ നാഥിന്‍റെ പേരിലെ 'കമല്‍' എടുത്ത് മാറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.

മാത്രമല്ല, രാജീവ് എന്ന വാക്കിന്റെ അര്‍ഥം താമര എന്നാണല്ലോ? അതില്‍ കോണ്‍ഗ്രസ് എന്തെങ്കിലും അജണ്ട കാണുന്നുണ്ടോയെന്നും ഷെഹ്‌സാദ് ചോദിച്ചു. താമര ഇന്ത്യയുടെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും സൂചിപ്പിക്കുന്നു. ജി20 ലോഗോയില്‍ ഇടംപിടിച്ച താമര, ദേശീയപുഷ്പത്തേയും നമ്മുടെ സംസ്‌കാരത്തേയും സിരകളിലൊഴുകുന്ന അഭിമാനത്തേയും സൂചിപ്പിക്കുന്നതാണെന്നും ബിജെപി വക്താവ് പറഞ്ഞു.

ചൊ​വ്വാ​ഴ്ച​യാ​ണ് ജി-20 ​ഉ​ച്ച​കോ​ടി​യു​ടെ ലോ​ഗോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. ലോ​ഗോ​യി​ലുൾപ്പെടുത്തിയ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ വൈ​വി​ധ്യം സൂ​ചി​പ്പി​ക്കു​ന്ന​താ​യും താ​മ​ര ചി​ഹ്നം പ്ര​തി​സ​ന്ധി​ക​ളി​ലും വ​ള​രു​ന്ന രാ​ജ്യ​ത്തെ‌ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​വെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

 
നവംബര്‍ 15,16 തീയതികളില്‍ ഇന്തോനേഷ്യയിലെ ബാലിയിലാണ് ജി20 ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്രത്തലവന്‍മാര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നുണ്ട്.