ഭാരത് ജോഡോ യാത്രക്കിടെ എംപി കുഴഞ്ഞുവീണ് മരിച്ചു

mp Chaudhary Santokh Singh
 

ന്യൂ ഡല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ എംപി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധര്‍ എംപി സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസായിരുന്നു.

പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് സംഭവം. രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം നടക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതേസമയം, ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.