നാഷണല്‍ ഹെറാള്‍ഡ് കേസ്: ചോദ്യംചെയ്യലിന് ശേഷം മല്ലികാർജുൻ ഖാർഗെയെ ഇഡി വിട്ടയച്ചു

Mallikarjun
 


ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യംചെയ്യലിന് ശേഷം മല്ലികാർജുൻ ഖാർഗെയെ ഇഡി വിട്ടയച്ചു. ഏഴ് മണിക്കൂറിന് ശേഷമാണ് ഖാർഗെയെ ഇഡി വിട്ടയച്ചത്. 

നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്തായിരുന്നു മൊഴിയെടുപ്പ്. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്നതിനിടെ ഉച്ചക്ക് 12.30 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മല്ലികാര്‍ജുന്‍ ഖാർഗെയക്ക് ഇഡി നോട്ടീസ് നല്‍കിയത്. 

സഭ നടക്കുന്നതിടെ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയെന്ന്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു. സഭ നടക്കുന്പോള്‍  ഇഡി സമൻസ് അയച്ച് രാജ്യസഭ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത് പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.