മമത ബാനർജി രാജിവെയ്ക്കണം;മാർച്ച് സംഘർഷഭരിതം;നിരവധി ബിജെപി പ്രവർത്തകർ അറസ്റ്റിൽ

bengal
 

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധിച്ച് ബിജെപിയുടെ സെക്രട്ടറിയേറ്റിലേക്കുള്ള മാർച്ചിൽ  ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. പോലീസ് സമരക്കാർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. 

സെക്രട്ടറിയേറ്റിലേക്കുള്ള മാർച്ചിനിടെ മാർച്ചിന് നേതൃത്വം നൽകിയ സുവേന്ദു അധികാരിയെ അടക്കം നിരവധി ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസിലെ മന്ത്രിമാർ അറസ്റ്റിലായ സാഹചര്യത്തിൽ മമത ബാനർജി രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.  ബംഗാളിൽ ബിജെപിയുടെ നബന്ന മാർച്ചിന് ബംഗാൾ പോലീസ് അനുമതി നിഷേധിച്ചിരുന്നു. നബന്ന മാർച്ചിൽ പങ്കെടുക്കാനായി പല സംസ്ഥാനങ്ങളിലും നിന്നും ജില്ലകളിൽ നിന്നും നിരവധി ബിജെപി അനുഭാവികളാണ് ബംഗാളിലേക്ക് എത്തിയത്. ഇത്തരത്തിൽ പ്രദേശങ്ങളിൽ നിന്നും സംസ്ഥാനത്തേയ്ക്ക് ട്രെയിൻ മാർഗ്ഗം എത്തുന്ന ബിജെപി പ്രർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.