സൊ​നാ​ലി ഫോ​ഗ​ട്ടി​ന്‍റെ ലാ​പും മൊ​ബൈ​ലും മോഷ്ടിച്ച​യാ​ൾ പി​ടി​യി​ൽ

Man Accused Of Stealing Sonali Phogat's Gadgets Caught In Haryana
 


ഹി​സാ​ർ: ബി​ജെ​പി നേ​താ​വും ന​ടി​യു​മാ​യ കൊ​ല്ല​പ്പെ​ട്ട സൊ​നാ​ലി ഫോ​ഗ​ട്ടി​ന്‍റെ ലാ​പ് ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും മോഷ്ടിച്ച​യാ​ൾ പി​ടി​യി​ൽ. ഹ​രി​യാ​ന​യി​ലെ ഹി​സാ​ർ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ ആ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. 

ഫോ​ഗ​ട്ടി​ന്‍റെ ഫാം ​ഹൗ​സി​ൽ‌​നി​ന്നാ​ണ് ലാ​പ് ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ക​ള​വു​പോ​യ​ത്.  മോഷ്ടാവില്‍ ​നി​ന്ന് ലാ​പ്‌​ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ത്തു.

അ​തേ​സ​മ​യം, കേ​സ് അ​ന്വേ​ഷി​ക്കാ​ൻ ഗോ​വ പോ​ലീ​സ് സം​ഘം ഹി​സാ​ർ ജി​ല്ല​യി​ൽ എ​ത്തി. ആ​ദ്യം സ​ദ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ സം​ഘം പി​ന്നീ​ട് സൊ​ണാ​ലി ഫോ​ഗ​ട്ടി​ന്‍റെ ഫാം ​ഹൗ​സ് സ​ന്ദ​ർ​ശി​ച്ച് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. 

ഓഗസ്റ്റ്‌ 22ന് ഗോ​വ​യി​ലാ​യി​രു​ന്നു സോ​നാ​ലി​യു​ടെ മ​ര​ണം. ഹൃ​ദ​യ​സ്തം​ഭ​നം മൂ​ല​മാ​ണ് മ​ര​ണ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഇ​തി​നെ കു​ടും​ബം ചോ​ദ്യം ചെ​യ്തി​രു​ന്നു. ന​ടി​യു​ടെ പി​എ സു​ധീ​ർ സാം​ഗ്‌​വാ​ൻ, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് സു​ഖ്‌​വീ​ന്ദ​ർ വാ​സി​ക്കു​മെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഗോ​വ​യി​ൽ ന​ടി എ​ത്തി​യ​തു മു​ത​ൽ ഇ​വ​ർ‌ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ നോ​ർ​ത്ത് ഗോ​വ​യി​ലെ അ​ഞ്ജു​ന​യി​ലെ സെ​ന്‍റ് ആ​ന്‍റ​ണി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സോ​നാ​ലി​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ത​ന്‍റെ സ​ഹോ​ദ​രി​യെ സു​ധീ​ർ സാം​ഗ്‌​വാ​നും സു​ഖ്‌​വീ​ന്ദ​റും ചേ​ർ​ന്ന് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സോ​നാ​ലി​യു​ടെ സ​ഹോ​ദ​ര​ൻ റി​ങ്കു ധാ​ക്ക പ​രാ​തി ന​ൽ​കി​യി​രു​ന്നു. സോ​നാ​ലി​യു​ടെ മോ​ശം വീ​ഡി​യോ ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും റി​ങ്കു പ​റ​യു​ന്നു.
 

ടി​ക് ടോ​ക് മു​ൻ താ​ര​മാ​യ സൊ​നാ​ലി റി​യാ​ൽ​റ്റി ടി​വി ഷോ​യാ​യ ബി​ഗ് ബോ​സി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. 2019 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​യാ​ന​യി​ലെ ആ​ദം​പു​ർ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ലെ കു​ൽ​ദീ​പ് ബി​ഷ്ണോ​യി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടു.