ജാര്‍ഖണ്ഡിലെ പച്ചക്കറി മാര്‍ക്കറ്റില്‍ സ്‌ഫോടനം; നാല് പേര്‍ക്ക് ഗുരുതര പരുക്ക്

bomb blast
 

ധൻബാദ്: ജാര്‍ഖണ്ഡിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരുക്ക്. ധന്‍ബാദിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് സ്‌ഫോടനം ഉണ്ടായത്. പച്ചക്കറി വാങ്ങാന്‍ എത്തിയ ഒരാളുടെ സ്‌കൂട്ടറില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. 


സ്‌ഫോടനത്തിൽ മൂന്ന് പച്ചക്കറി വ്യാപാരികൾക്കും ഒരാൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ നഗരത്തിലെ ഷഹീദ് നിർമ്മൽ മഹാതോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി പ്രദേശം അടച്ചു.