മംഗ്ലൂരു സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍

bomb
 

മംഗ്ലൂരു: മംഗ്ലൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ എന്ന സംഘടന. മംഗ്ലൂരു പൊലീസിനാണ് സംഘടനയുടെ പേരില്‍ കത്ത് ലഭിച്ചത്. മംഗ്ലൂരു മഞ്ജുനാഥ ക്ഷേത്രത്തിലാണ് സ്‌ഫോടനം നടത്താന്‍ ഉദ്ദേശിച്ചിരുന്നതെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ സംഘടനയെ കുറിച്ചു കൂടുതല്‍ അറിയില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം, മംഗ്ലൂരു നാഗൂരി ബസ് സ്റ്റാന്റില്‍ വന്‍ സ്‌ഫോടനത്തിനാണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് കണ്ടെത്തല്‍.  

മൈസൂരുവില്‍ വെച്ചാണ് പ്രഷര്‍ കുക്കര്‍ ബോംബ് ഷാരിഖും സംഘവും നിര്‍മ്മിച്ചതെന്നും ബസ്സില്‍ മംഗ്ലൂരുവിലെത്തി. തുടര്‍ന്ന് ഓട്ടോയില്‍ വാടക വീട്ടിലേക്ക് പോകുമ്പോഴാണ് അപ്രതീക്ഷിതമായി സ്‌ഫോടനം
നടന്നതെന്നും പൊലീസ് നിഗമനം. അതേസമയം, ഓട്ടോയില്‍ സ്‌ഫോടനം നടന്നില്ലായിരുന്നെങ്കില്‍ നാഗൂരി സ്റ്റാന്‍ഡില്‍ വലിയ സ്‌ഫോടനം ഉണ്ടായേനെയെന്നും പൊലീസ് പറയുന്നു. കേസില്‍ ഷാരീഖിന് വ്യാജ സിംകാര്‍ഡ് നല്‍കിയ ആള്‍ അടക്കം അഞ്ച് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. പ്രധാനപ്രതിയായ അബ്ദുള്‍ മദീന്‍ താഹ ദുബായിലെന്നാണ് പൊലീസ് നിഗമനം.