ആര്യസമാജ സൊസൈറ്റികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ട് മാത്രം വിവാഹത്തിന് നിയമസാധുതയില്ല

google news
alahabad highcourt
 


ആര്യസമാജ സൊസൈറ്റികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ട് മാത്രം വിവാഹത്തിന് നിയമസാധുതയില്ലെന്നും  വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും അലഹബാദ് ഹൈക്കോടതി.വ്യത്യസ്ത ആര്യസമാജം സൊസൈറ്റികള്‍ നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഈ കോടതിയിലും മറ്റ് ഹൈക്കോടതികളിലും വ്യത്യസ്ത നടപടികളില്‍  ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 

രേഖകളുടെ ആധികാരികത പോലും പരിഗണിക്കാതെയാണ് വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും സ്ഥാപനം അവരുടെ വിശ്വാസങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു. ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേ, ജസ്റ്റിസ് സൗരഭ് ശ്യാം ഷംഷേരെയാണ് ഇക്കാര്യങ്ങള്‍ പ്രസ്താവിച്ചത്. 

പ്രസ്തുത കേസില്‍ ഭോല സിംഗ് എന്നയാളാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അവര്‍ നിയമപരമായി വിവാഹിതരാണെന്ന് തെളിയിക്കാന്‍, ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ഗാസിയബാദ് ആര്യ സമാജ് മന്ദിര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റായിരുന്നു നല്‍കിയിരുന്നത്.വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍, ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം കക്ഷികള്‍ വിവാഹിതരായതായി കണക്കാക്കാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

Tags