പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹും തമ്മിൽ കൂടിക്കാഴ്ച നടത്തും . നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് മാലിദ്വീപ് പ്രസിഡന്റ് ഡൽഹിയിലെത്തിയത്. വിവിധ വിഷയങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തും.തുടര്‍ന്ന് ഒട്ടേറെ കരാറുകളില്‍ ഒപ്പുവെക്കുമെന്നും പ്രതീക്ഷയുണ്ട്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ജുഡീഷ്യല്‍ സഹകരണത്തിനുള്ള കരാറിന് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി ആഴ്ചകള്‍ക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച.
കോര്‍ട്ട് ഡിജിറ്റലൈസേഷനായി ഐടി നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രയോജനകരമാവും. ഇത് ഇരു രാജ്യങ്ങളിലെയും ഐടി കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വളര്‍ച്ചാ സാധ്യതയുള്ളതാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ പ്രധാന സമുദ്ര അയല്‍ക്കാരില്‍ ഒന്നാണ് മാലിദ്വീപ്.
Comments