മിഗ് 21 വിമാനം തകർന്നു വീണു: രണ്ട് പൈലറ്റുമാർക്കും മരണം

mig21
 

തകർന്ന് വീണ വ്യോമസേനയുടെ യുദ്ധവിമാനം മിഗ് 21ൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. രാത്രി ഒൻപത് മണിയോടെയാണ് വിമാനം തകർന്ന് വീണത്. ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 

അപകട കാരണം കണ്ടെത്താൻ ഇന്ത്യൻ എയർഫോഴ്‌സ് ഉത്തരവിട്ടിട്ടുണ്ട്. പൈലറ്റുമാരുടെ മരണത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.രാജ്യത്തിനായുള്ള അവരുടെ സേവനം ഒരിക്കലും മറക്കാനാവില്ലെന്നാണ്  രാജ്‌നാഥ് സിംഗ് പറഞ്ഞത് .