മോർബി തൂക്കുപാലം അപകടം: മരണം 144 ആയി

hh
 

മച്ചു നദിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ സ്ത്രീകളും കുട്ടികളും അടക്കം മരണമടഞ്ഞവരുടെ സംഖ്യ 144 ആയി. 170 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. പാലം പൊട്ടിവീഴാൻ കാരണമായത് അനുവദനീയമായ എണ്ണത്തിൽ കൂടുതൽ പേർ കയറിയതിനാലാണെന്ന് ഫോറൻസിക് സംഘം പരിശോധനയ്ക്ക് ശേഷം പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് പണിത പാലം പുതുക്കിപ്പണിയാനായി 7 മാസം അടിച്ചിട്ട ശേഷം 26 നാണ് തുറന്ന് കൊടുത്തത്.

മരിച്ചവരിൽ 47 പേർ പ്രായപൂർത്തിയാകാത്തവരാണ്. രണ്ട് വയസുള്ള ഒരു കുഞ്ഞും മരിച്ചു. രാജ്‌കോട്ടിൽ നിന്നുള്ള ബി.ജെ.പി എം.പി മോഹൻഭായ് കുണ്ഡരിയയുടെ 12 അംഗ കുടുംബാംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിൽ അഞ്ചു പേർ കുട്ടികളാണ്. ദുരന്തത്തിൽ സൗദി അറേബ്യയും യു.എസ് മിഷനും ഇസ്രയേൽ പ്രധാനമന്ത്രി യെയ്ർ ലാപ്പിഡും റഷ്യൻ പ്രസിഡന്റ് പുട്ടിനും അനുശോചനം രേഖപ്പെടുത്തി.