വീണ്ടും 20 കോടിയിലേറെ കണ്ടെത്തി ; അർപ്പിത മുഖർജിയുടെ വീട്ടിൽ വീണ്ടും റെയ്‌ഡ്

arpita
 

എസ്എസ് സി അഴിമതിക്കേസിൽ അറസ്റ്റിലായ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അനുയായി അർപ്പിത മുഖർജിയുടെ വീട്ടിൽ വീണ്ടും നടത്തിയ റെയ്‌ഡിൽ 20 കോടിയിലേറെ തുക വീണ്ടും കണ്ടെടുത്തു. മൂന്ന് കിലോയോളം സ്വർണ്ണവും ഇഡി കണ്ടെത്തി. വീട്ടിലെ ഷെൽഫിൽ നിന്നാണ് ഇഡി ഉദ്യോഗസ്ഥർ പണം കണ്ടെത്തിയത്. ഇന്ന് നടന്ന പരിശോധനയിൽ കൂടുതൽ രേഖകളും പിടിച്ചെടുത്തായാണ് സൂചന.

അർപിത മുഖർജിയുടെ വീട്ടിൽ നിന്നും നേരത്തെ 21 കോടി രൂപയും സ്വർണ്ണവും ഇഡി പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞാഴ്ച്ച നടന്ന റെയിഡിനിടെ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന ഒരു ഡയറി ഇ ഡി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പാർത്ഥ ചാറ്റർജിയെ പ്രതിക്കൂട്ടിലാക്കിയേക്കാവുന്ന എസ്.എസ്.സി അഴിമതിക്കേസിലെ നിരവധി തെളിവുകളാണ് ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പാർത്ഥ ചാറ്റർജിയേയും അർപ്പിത മുഖർജിയേയും ഇ ഡി ശനിയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു.