എൻ.ടി.ആറിന്റെ മകൾ ഉമാ മഹേശ്വരി മരിച്ച നിലയിൽ
Mon, 1 Aug 2022

ഹൈദരാബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപകനുമായ എന്‍.ടി രാമറാവുവിന്റെ മകള്‍ കെ. ഉമാ മഹേശ്വരി മരിച്ച നിലയില്‍. ഹൈദരാബാദിലെ വീട്ടില്‍ കിടപ്പുമുറിക്കകത്തെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
കുറച്ചു മാസങ്ങളായി ഉമാ മഹേശ്വരി അസുഖബാധിതയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. എന്‍ടിആറിന്റെ ഇളയമകളാണ് ഉമാ മഹേശ്വരി. മരണവിവരമറിഞ്ഞ് ഇവരുടെ സഹോദരി ഭര്‍ത്താവും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ളവര്‍ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി.
വിഷാദത്തെത്തുടര്ന്നാകാം ആത്മഹത്യചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.