ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് എൻവി രമണ ഇന്ന് വിരമിക്കും

f
 

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് എൻവി രമണ ഇന്ന് വിരമിക്കും. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നാളെ ചുമതലയേൽക്കും.കഴിഞ്ഞ വർഷം മാർച്ച് 24നാണ് രാജ്യത്തെ 48-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. എസ്.എ. ബോബ്‌ഡെയുടെ പിൻഗാമിയായാണ് നിയമിച്ചത്. 

സ്വതന്ത്ര ഇന്ത്യയുടെ 49-ാം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി യുയു ലളിത് നാളെ ചുമതലയേൽകും. അഭിഭാഷകവൃത്തിയിൽ നിന്നും സുപ്രീംകോടതി നേരിട്ട് ന്യായാധിപ സ്ഥാനത്തേക്ക് നിയോഗിച്ച വ്യക്തിയാണ് അദ്ദേഹം. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയുമാണ് യുയു ലളിത്.