വീണ്ടും ഒന്നാമനായി നരേന്ദ്ര മോദി;ഏറ്റവും ജനപ്രിയനായ നേതാക്കളുടെ പട്ടികയില്‍ മുന്നിൽ

modi
 

ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാക്കളുടെ പട്ടികയില്‍ വീണ്ടും ഒന്നാമനായി നരേന്ദ്ര മോഡി. 75 ശതമാനം റേറ്റിങ് പോയിന്റുകളുമായിട്ടാണ് മോര്‍ണിങ് കണ്‍സള്‍ട്ട് സര്‍വേയിൽ  മോദി ഒന്നാം സ്ഥാനത്തെത്തിയത്. നേരത്തെ ഈ വര്‍ഷമാദ്യവും കഴിഞ്ഞ വര്‍ഷം നവംബറിലും ലോകത്തെ ഏറ്റവും ജനപ്രിയനായ നേതാവായി മോദി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ലോക നേതാക്കളില്‍ 22 പേരാണ് പട്ടികയിലുള്ളത്.63 ശതമാനം പോയിന്റുകളുമായി മെക്‌സിക്കന്‍ പ്രസിഡന്റ് മാനുവല്‍ ലോപസ് ഒബ്രഡോറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.54 %ത്തോടെ   മൂന്നാം സ്ഥാനത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ്.  41 ശതമാനമാണ് റേറ്റിങ് പോയിന്റിൽ  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഞ്ചാം സ്ഥാനത്താണ്. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ 39 ശതമാനമവുമായി ആറാമതും 38 ശതമാനം പോയിന്റുമായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിനോ കിഷിദ ഏഴാം സ്ഥാനത്തും നില്‍ക്കുന്നു.