പാകിസ്താന് അനുശോചനമറിയിച്ച് നരേന്ദ്രമോദി

modi
 


പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ 'പാകിസ്ഥാനിൽ വെള്ളപ്പൊക്കം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കാണുമ്പോൾ അതിയായ സങ്കടമുണ്ട്. ഈ പ്രകൃതിദുരന്തത്തിൽ ഇരയായവരുടെയും പരിക്കേറ്റവരുടെയും ദുരിതബാധിതരുടെയും കുടുംബങ്ങളോടും ഞങ്ങൾ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. എത്രയും വേഗം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് പ്രധാനമന്ത്രി കുറിച്ചു.


കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന മഴയ്ക്കാണ് പാക്കിസ്ഥാൻ സാക്ഷ്യം വഹിക്കുന്നത്.  പാകിസ്താനിലെ വെള്ളപ്പൊക്കത്തിൽ ഇതുവരെ 1,061 പേർ മരിക്കുകയും 1,343 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 33 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. 

രാജ്യത്തെ 116 ജില്ലകളിലായി 33 ദശലക്ഷം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. ഏഴ് ലക്ഷത്തിലധികം കന്നുകാലികൾ വെള്ളപ്പൊക്കത്തിൽ കാണാതായപ്പോൾ രണ്ട് ദശലക്ഷം ഏക്കർ കൃഷിഭൂമിയെ പ്രളയം ബാധിച്ചതായി പാകിസ്ഥാനിലെ കാർഷിക മേഖല അറിയിച്ചു.