നവംബർ 14 മുതൽ 16 വരെ നരേന്ദ്ര മോദി ബാലിയിൽ

modi
 

ദില്ലി: ബാലിയിലെ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി നവംബർ 14 മുതൽ 16 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തൊനേഷ്യയിലെ ബാലിയിൽ എത്തും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുമെനന്നായ് പ്രതീക്ഷ. സന്ദർശന വേളയിൽ പ്രധാനമന്ത്രി മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനപ്പെട്ട അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യും. 

ജി20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്ന ഇന്ത്യ പുതിയ ലോഗോയും വെബ് സൈറ്റും പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദില്ലിയില്‍ ലോഗോ പുറത്തിറക്കിയത്."ഓരോ ഇന്ത്യക്കാരനെയും ഈ ചരിത്ര നിമിഷത്തില്‍ അഭിനന്ദിക്കുന്നു. ലോഗോയിലെ വസുധൈവ കുടുംബകം എന്നത് ലോകത്തോടുള്ള ഇന്ത്യയുടെ അനുകമ്പയാണ്. ലോഗോയിലെ താമര ലോകത്തെ ഒന്നായി നിര്‍ത്തും എന്ന ഇന്ത്യ നല്‍കുന്ന വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്" എന്ന്  പ്രധാനമന്ത്രി മോദി ചടങ്ങില്‍ പറഞ്ഞു. www.g20.in എന്നതാണ് ഇന്ന് പ്രധാനമന്ത്രി മോദി പുറത്തിറക്കിയ സൈറ്റ്.