ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ഇന്ന് നരേന്ദ്ര മോദി പര്യടനം നടത്തും

modi
 

നരേന്ദ്ര മോദി ഇന്ന് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ പര്യടനം നടത്തും. കർണാടകയിലും തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി വിവിധ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. അയ്യായിരം കോടി രൂപ ചെലവിൽ നിർമിച്ച ബെംഗളുരു വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ രാജ്യത്തിന് സമർപ്പിക്കും .ബെംഗളുരു നഗരത്തിൻറെ ശിൽപിയായി അറിയപ്പെടുന്ന കെംപഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമയും അനാച്ഛാദനം ചെയ്യും. തുടർന്ന് നടക്കുന്ന റാലിയിലും പങ്കെടുക്കും. 

ചെന്നൈ -മൈസുരു റൂട്ടിൽ ഓടുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് പ്രധാന മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് ശേഷം, തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ ഗാന്ധിഗ്രാമം റൂറൽ ഇൻസ്റ്റിട്യൂട്ടിലെ ബിരുദ ദാന ചടങ്ങിലും പങ്കെടുക്കും. വൈകീട്ട് തെലങ്കാന ആന്ധ്ര എന്നിവിടങ്ങളിലും വിവിധ പരിപാടികളിൽ പങ്കെടുക്കും.