വിലക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികൾ ഇന്ന് നടക്കും. രാജ്യ തലസ്ഥാനങ്ങളിലും സംസ്ഥാന കേന്ദ്രങ്ങളിലും ആണ് പ്രതിഷേധ പരിപാടികൾ. ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാർ രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇന്നത്തെ വിവിധ സമരപരിപാടികളുടെ ഭാഗമാകും.ഡൽഹിയിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന സമരപരിപാടികൾ കൊണ്ട് കനത്ത സുരക്ഷയാണ് പൊലീസ് എല്ലാ മേഖലയിലും ഏർപ്പെടുത്തിയത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സമരപരിപാടികൾ മാറ്റിവെച്ചിട്ടുണ്ട്.
വിലക്കയറ്റ വിഷയത്തിൽ പാർലമെന്റിൽ നടന്ന ചർച്ചയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളാണ് മന്ത്രി നൽകിയത് എന്ന് അടക്കമാണ് കോൺഗ്രസിന്റെ ആരോപണം.പ്രതിഷേധം സംഘടിപ്പിക്കാനുള്ള കോൺഗ്രസിന്റെ അപേക്ഷ നേരത്തെ ഡൽഹി പൊലീസ് തള്ളിയിരുന്നു. പാർലമെന്റിലും വിഷയം ഇന്ന് ഉന്നയിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. സഭ നിർത്തിവെച്ച് വിഷയങ്ങൾ ചർച്ച ചെയ്യാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനാണ് ഇന്ന് പാർലമെന്റിൽ കോൺഗ്രസിന്റെ തീരുമാനം.
Comments