അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ

g20
 

അടുത്ത ജി20 ഉച്ചകോടിയുടെ യോഗങ്ങൾ നടക്കുക ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ . 2023 സെപ്തംബർ 9, 10 തീയതികളിൽ നടക്കുന്ന  ജി20 രാജ്യങ്ങളുടെ ദ്വിദിന യോഗത്തിന് ആഗ്ര ആതിഥേയത്വം വഹിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് പുറമെ ലഖ്നൗ, വാരണാസി, നോയിഡ എന്നിവിടങ്ങളിലും യോഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള ഒരുക്കങ്ങൾ പ്രാദേശിക ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ജി20 പ്രതിനിധികൾക്ക് താജ്മഹൽ, ആഗ്ര ഫോർട്ട്, സിക്കന്ദ്ര, ഫത്തേപൂർ സിക്രി, കൂടാതെ മിർസ സഫർ ഖാന്റെ ശവകുടീരം എന്നിവ സന്ദർശിക്കാമെന്ന് ആഗ്ര ഭരണകൂടത്തിന്റെ വൃത്തങ്ങൾ അറിയിച്ചു.

ജി20 പ്രതിനിധികൾ ഈ സ്മാരകങ്ങളിലേക്കുള്ള സന്ദർശനം സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഒരു കത്ത് ലഭിച്ചിട്ടുണ്ട്. സ്മാരകങ്ങളിലെ ക്രമീകരണങ്ങൾ അടയാളപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് കത്തിലുള്ളത്. സാംസ്‌കാരിക സംഘത്തിന്റെ യോഗം ആഗ്രയിൽ നടക്കുമെന്നാണ് വിവരം.