സഖ്യമില്ല, ധാരണയാവാം; ത്രിപുരയില്‍ ബിജെപിയെ നേരിടാന്‍ അടവുനയവുമായി സിപിഎം
Wed, 11 Jan 2023

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപിയെ നേരിടാന്‍ അടവുനയവുമായി സിപിഎം. ബിജെപി വിരുദ്ധ വോട്ട് ഭിന്നിച്ചുപോകാതെയിരിക്കാന് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടാക്കും. ത്രിപുര സി പി എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് സഹകരണത്തെ കുറിച്ച് ഇന്ന് പ്രഖ്യാപനമുണ്ടായേക്കും.
ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിക്കാതെ നോക്കണമെന്ന താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തലാണ് കോണ്‍ഗ്രസ് സഹകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്. കോണ്‍ഗ്രസിന്റെയും തിപ്ര മോത്ത (ത്രിപുര തദ്ദേശീയ പുരോഗമന പ്രാദേശിക സഖ്യം) പാര്‍ട്ടിയുടെയും പിന്തുണയുണ്ടെങ്കില്‍ ഭരണം നേടാമെന്നാണ് സിപിഎം കരുതുന്നത്.