കുൽഗാമിൽ ലഷ്‌കർ ഹൈബ്രിഡ് ഭീകരൻ പിടിയിൽ

jammu
 

കശ്മീര്‍: ജമ്മു കശ്മീരിലെ കുൽഗാമിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ ഒരു ഹൈബ്രിഡ് ഭീകരൻ പിടിയിൽ. ഇന്ത്യൻ ആർമിയുടെ 34 ആർആർ യൂണിറ്റും കുൽഗാം പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. 


ഇയാളില്‍ നിന്ന് ഒരു പിസ്റ്റൾ, ഒരു മാഗസിൻ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, 51 (9 എംഎം) പിസ്റ്റൾ റൗണ്ടുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസ് കണ്ടെടുത്തു. ഇയാള്‍ക്ക് പാക്ക് ആസ്ഥാനമായുള്ള തീവ്രവാദികളുമായും, പ്രാദേശിക ലഷ്‌കർ ഇ ടി ഭീകരരുമായും സമ്പർക്കം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

കുൽഗാം ജില്ലയിൽ ഭീകരർക്ക് അഭയവും, മറ്റ് പിന്തുണയും നൽകുകയുമാണ് ഇയാൾ ചെയ്യുന്നത്. ആയുധങ്ങൾ വെടിക്കോപ്പുകൾ സ്ഫോടക വസ്തുക്കൾ മുതലായവയുടെ കടത്തും ഇതിൽ ഉൾപ്പെടുന്നു.

ഭീകരനെതിരെ കുൽഗാം പൊലീസ് ബന്ധപ്പെട്ട നിയമ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.