പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥി ; ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങൾ സന്ദർശിക്കാൻ യശ്വന്ത് സിൻഹ

sinha
 രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ ഉറപ്പിക്കാൻ ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. രണ്ട് ദിവസത്തെ സന്ദർശനം ആയിരിക്കും നടത്തുക .മടങ്ങി എത്തിയ ശേഷം ഈ മാസം 27ന് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കും. 

എൻസിപി അധ്യക്ഷൻ ശരത് പവാറാണ് യശ്വന്ത് സിൻഹയുടെ പേര് മുന്നോട്ടുവച്ചത്. പ്രതിപക്ഷ നിരയിലെ 17 പാർട്ടികളുടെ പിന്തുണയോടെയാണ് യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മത്സരിക്കാൻ തൃണമൂലിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി യശ്വന്ത് സിൻഹ അംഗീകരിച്ചിരുന്നു. രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രതിപക്ഷ നിര ഉയർത്തിക്കാട്ടിയ ശരത് പവാറും ഫറൂഖ് അബ്ദുള്ളയും ഗോപാൽകൃഷ്ണ ഗാന്ധിയും പിന്മാറിയതോടെയാണ് യശ്വന്ത് സിൻഹറെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.