പ്രതിപക്ഷ ബഹളം;വീണ്ടും ഇരുസഭകളും നിർത്തിവെച്ചു

parliment
 പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്  ലോകസഭയും രാജ്യസഭയും രണ്ടുമണി വരെ നിര്‍ത്തിവെച്ചു. ഒന്‍പത് ദിവസം തുടര്‍ച്ചയായി സ്തംഭിച്ച ഇന്ന് വീണ്ടും ചേരുമ്പോഴും തന്നെയായിരുന്നു. വര്‍ഷകാല സമ്മേളനം മുഴുവന്‍ നാല് എംപിമാരെ സസ്പെന്‍ഡ് ചെയ്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷം പ്രതിഷേധിച്ചു. വിലക്കയറ്റം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും ലോക്സഭ മറ്റ് നടപടികളിലേക്ക് കടന്നത് പ്രതിപക്ഷത്തിന്റെ എതിർപ്പിന് കാരണമായി. 

വിലക്കയറ്റത്തില്‍  ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും മറ്റ് വിഷയങ്ങളുയര്‍ത്തി പ്രതിഷേധിക്കുന്നതില്‍ ഗൂഢോദ്ദേശ്യമുണ്ടെന്ന് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിനെതിരായ ഇഡി നടപടി അംഗീകരിക്കില്ലെന്നും ചര്‍ച്ച വേണമെന്നുമാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം നിലപാട് എടുത്തു. 

സര്‍ക്കാര്‍ പ്രതികരണങ്ങള്‍ അവഗണിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പതിനൊന്ന് മണി വരെ നിര്‍ത്തി വച്ച ഇരുസഭകളും വീണ്ടും ചേര്‍ന്നെങ്കിലും ബഹളം തുടരുകയായിരുന്നു.