400 ഏക്കറിൽ അനധികൃത കറുപ്പ് കൃഷി; മണിപ്പൂരിൽ 703 പേർ അറസ്റ്റിൽ

400 ഏക്കറിൽ അനധികൃത കറുപ്പ് കൃഷി; മണിപ്പൂരിൽ 703 പേർ അറസ്റ്റിൽ
 

​ഗുവാഹത്തി: 400 ഏക്കറിൽ ലഹരിമരുന്നായ കറുപ്പ് കൃഷി അനധികൃതമായി ചെയ്തുവന്ന 700ഓളം പേർ പിടിയിൽ. മണിപ്പൂരി‍ൽ മ്യാൻമർ അതിർത്തിയോട് ചേർന്ന് നടത്തിവന്ന കറുപ്പ് കൃഷി സർക്കാർ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാ​ഗമായി നശിപ്പിച്ചു.

ഡ്രൈവിൻ്റെ ഭാഗമായി മലയോര ഗ്രാമങ്ങളിലെ അഞ്ച് പ്രധാനികളടക്കം 703 പേരെ അറസ്റ്റ് ചെയ്യുകയും 400 ഏക്കറിലധികം പോപ്പി വയലുകൾ നശിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

കിഴക്കൻ മണിപ്പൂരിലെ അഞ്ച് ജില്ലകൾ മ്യാൻമറുമായി 400 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. അതിർത്തിയുടെ 10 ശതമാനത്തിൽ താഴെ മാത്രമേ സുരക്ഷാ വേലി കെട്ടിയിട്ടുള്ളൂ. മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് അതിർത്തികൾ കൂടിച്ചേരുന്ന ‘ഗോൾഡൻ ട്രയാംഗിളിൽ’ നിന്ന് വടക്കുകിഴക്കൻ ഇന്ത്യയിലേക്കുള്ള അനധികൃത മയക്കുമരുന്ന് വ്യാപാരത്തിന് സുരക്ഷിതമായ ഗതാഗത മാർ​ഗം സുഗമമാക്കിയാണ് കറുപ്പ് കൃഷി നടക്കുന്നത്.

നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരം കൂടാതെ ഉഖ്രുൽ, സേനാപതി, കാങ്‌പോക്പി, കാംജോംഗ്, ചുരാചന്ദ്പൂർ, തെങ്‌നൗപൽ തുടങ്ങിയ മണിപ്പൂരിലെ അഞ്ച് മലയോര ജില്ലകളിൽ കറുപ്പ് കൃഷി ഒരു പ്രധാന പ്രശ്നമാണ്. മോർഫിൻ ഉൾപ്പെടെ നിരവധി മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതിനാൽ ധാരാളം ആളുകൾക്ക് പോപ്പി കൃഷി എളുപ്പമുള്ള വരുമാന മാർഗമാണ്.
 
അതേസമയം, സ്വമേധയാ കീഴടങ്ങുന്ന കറുപ്പ് കർഷകരെ പൊലീസ് കേസുകളിൽ നിന്ന് ഒഴിവാക്കുമെന്നും എന്നാൽ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മണിപ്പൂരിനെ മയക്കുമരുന്ന് രഹിത സംസ്ഥാനമാക്കുന്നതിൽ സർക്കാർ ഉറച്ചുനിൽക്കുകയാണെന്നും മലയോര മേഖലകളിൽ അനധികൃത കറുപ്പ് കൃഷിക്കെതിരെയുള്ള നീക്കങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.