രാജ്യദ്രോഹനിയമം റദ്ദ് ചെയ്യാൻ തീരുമാനിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹം: പി.ഡി.പി

PDP welcomes Supreme Court decision
 


ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം 124 എ താത്കാലികമായെങ്കിലും റദ്ദ് ചെയ്യാൻ തീരുമാനിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി. രാജ്യദ്രോഹ നിയമം സുപ്രീം കോടതി മരവിപ്പിച്ചതിന് പിന്നാലെയാണ് പി.ഡി.പി കേന്ദ്ര കമ്മിറ്റിയുടെ പ്രസ്താവന.

രാജ്യദ്രോഹകുറ്റമെന്ന സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തൽ നിയമത്തിന് മേൽ ഇന്ത്യൻ ജനാധിപത്യവും സുപ്രിംകോടതിയും നടത്തുന്ന ഈ പുനരാലോചന സമഗ്രാധിപത്യത്തിനും ഫാഷിസ്റ്റ്-ജനാധിപത്യവിരുദ്ധ ഭരണാധികാരികൾക്കും എതിരായ സമരങ്ങളുടെയും ശബ്ദമുയർത്തലുകളുടെയും വിജയത്തിന്റെ ചുവടുവെപ്പുകൾ കൂടിയാണ്, ഭരണകൂടങ്ങളുടെ മർദ്ദനോപകരണങ്ങളായി പോലീസിനെ മാറ്റാൻ നിയമത്തിന്റെ പിൻബലത്തോടെ നടത്തപ്പെടുന്ന നീക്കങ്ങളെ ഇനിയും കോടതികൾ കൂടുതൽ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും പി.ഡി.പി ചൂണ്ടിക്കാട്ടി. 

യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങളും അവയുടെ ദുരുപയോഗങ്ങളും കോടതികൾ കൂടുതൽ കർശനമായും സൂക്ഷ്മമായും നീരീക്ഷിക്കപ്പെടേണ്ടതാണെന്നും പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് ആവശ്യപ്പെട്ടു.