ഭൂകമ്പത്തിൽ തകർന്ന ഭുജ് ജില്ലയെ പുനർനിർമ്മിക്കുന്നതിന്റെ ഭാഗം;'സ്മൃതി വൻ' സ്മാരകവും മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

gujarath
2001ലെ ഭൂകമ്പത്തിൽ തകർന്ന ഭുജ് ജില്ലയെ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായിട്ടുള്ള  'സ്മൃതി വൻ' സ്മാരകവും മ്യൂസിയവും ഗുജറാത്തിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂകമ്പത്തിൽ ജീവൻ നഷ്ടമായ 13,000  പേരുടേയും സ്മരണ നിലനിർത്തുന്നതിനായാണ് ഇത് സ്ഥാപിച്ചത്. 470 ഏക്കറിലാണ് ഈ സ്മാരകം നിർമ്മിച്ചിരിക്കുന്നത്.

ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ട ആളുകളുടെ പേരുകൾ സ്മാരകത്തിലുണ്ട്. സർക്കാർ പുറത്തിറക്കിയ ഒരു അത്യാധുനിക മ്യൂസിയവും ഇവിടെയുണ്ട്. 2001-ലെ ഭൂകമ്പത്തിനു ശേഷമുള്ള ഗുജറാത്തിന്റെ ഭൂപ്രകൃതി, പുനർനിർമ്മാണ സംരംഭങ്ങൾ, വിജയഗാഥകൾ എന്നിവ പ്രദർശിപ്പിക്കുന്ന മ്യൂസിയം, വിവിധ തരത്തിലുള്ള ദുരന്തങ്ങളെക്കുറിച്ചും ഭാവിയിൽ ഏത് തരത്തിലുള്ള ദുരന്തത്തിനായുള്ള സന്നദ്ധതയെക്കുറിച്ചും അറിയിക്കുന്നു.അത്യാധുനികമായ സ്മൃതിവൻ ഭൂകമ്പമ്യൂസിയം പുനർജന്മം, പുനരന്വേഷണം, പുനഃസ്ഥാപനം, പുനർനിർമാണം, പുനർവിചിന്തനം, പുനരുജ്ജീവനം, പുതുക്കൽ എന്നീ ഏഴു വിഷയങ്ങളിലായി ഏഴു ബ്ലോക്കുകളിലായാണു സ്ഥാപിച്ചിരിക്കുന്നത്. 5 ഡി സിമുലേറ്ററിന്റെ സഹായത്തോടെ ഭൂകമ്പത്തിന്റെ അനുഭവം വീണ്ടെടുക്കുന്നതിനുള്ള ഒരു ബ്ലോക്കും നഷ്ടപ്പെട്ട ആത്മാക്കൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ആളുകൾക്ക് മറ്റൊരു ബ്ലോക്കും ഉണ്ട്.