ജനങ്ങള്‍ മഴയില്‍ മുങ്ങുകയാണ്, മന്ത്രി ഉറക്കത്തില്‍ മുങ്ങുകയാണ്;ബിജെപി മന്ത്രിയെ ട്രോളി കോണ്‍ഗ്രസ്;

google news
karnataka
 

കര്‍ണ്ണാടകയിലെ ബിജെപി മന്ത്രി ആര്‍ അശോകക്കെതിരെ  ട്രോളുമായി കോണ്‍ഗ്രസ്. ബെംഗളൂരുവെള്ളപ്പൊക്കത്തിന്റെ സാഹചര്യത്തിൽ  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ നടന്ന റിവ്യൂ മീറ്റിങ്ങിനിടെ മന്ത്രി ഉറങ്ങുന്നതായുളള ഒരു ചിത്രമുള്‍പ്പെടെയാണ് കര്‍ണ്ണാടക കോണ്‍ഗ്രസ് പങ്കുവെച്ചത്. 'പലതരത്തിലുളള മുങ്ങലുകള്‍ ഉണ്ട് സംസ്ഥാനത്തെ ജനങ്ങള്‍ മഴയില്‍ മുങ്ങുകയാണ്, മന്ത്രി ഉറക്കത്തില്‍ മുങ്ങുകയാണ്' എന്നായിരുന്നു കര്‍ണ്ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ്.

പ്രളയ അവലോകന യോഗത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് ആര്‍ അശോകന്‍ പങ്കുവെച്ചത്.തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ തലസ്ഥാനമായ ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയിലെ പല ജില്ലകളും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം നേരിടുകയാണ്. ബെംഗളൂരുവിലെ വെള്ളപ്പൊക്കം നേരിടാന്‍ 300 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
 

Tags