വിഷ ഉറുമ്പുകളുടെ ആക്രമണത്തിൽ പൊറുതിമുട്ടി ജനം

ant
 

ചുവന്ന വിഷ ഉറുമ്പുകളുടെ ആക്രമണത്തിൽ ഒഡീഷയിൽ പുരി ജില്ലയിലെ ചന്ദ്രാദേയിപുർ പഞ്ചായത്തിലുള്ള ആളുകൾ ബുദ്ധിമുട്ടുകയാണ്. പ്രളയം ദുരിതത്തിലാക്കിയ ഒഡിഷയിൽ വെള്ളം ഇറങ്ങിയപ്പോൾ വീടുകളിലും റോഡിലും പാടങ്ങളിലും മരങ്ങളിലുമെല്ലാം ഉറുമ്പുകൾ നിറഞ്ഞിരിക്കുകയാണ്. ലക്ഷകണക്കിന് ഉറുമ്പുകൾ ​​ഗ്രാമത്തിലെങ്ങും നിറഞ്ഞതോടെ അ​ഗ്രിക്കൾച്ചർ സർവകലാശാലയിലെ വിദ​ഗ്ധരുടെ സഹായത്തോടെ ഊർജിത ശ്രമം തുടങ്ങിയിരിക്കുകയാണ് അധികൃതർ.  ഉറുമ്പുകളുടെ ഉത്ഭവസ്ഥാനം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് വിദഗ്ധസംഘം. 

ഉറുമ്പുകളുടെ കടിയേറ്റാൽ ശരീരം ചൊറി‍ഞ്ഞുതടിക്കുകയും അസ്വസ്ഥതകൾക്കിടയാക്കുകയും ചെയ്യും. വളർത്തുമൃ​ഗങ്ങൾക്കടക്കം ഇവ ഭീഷണിയായിട്ടുണ്ട്. ഉറുമ്പുപൊടി വിതറിയാണ് ഇവയുടെ ആക്രമണം ചെറുക്കുന്നത്. പല സ്ഥലങ്ങളിൽ നിന്നും ആളുകൾ ബന്ധുക്കളുടെയും മറ്റും വീടുകളിലേക്ക് താമസം മാറ്റിക്കഴിഞ്ഞു. നൂറോളം കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്.ഇത് കണ്ടെത്തിയാൽ രണ്ട് മീറ്റർ ചുറ്റളവിൽ കീടനാശിനി അടിച്ച് ഉറുമ്പുകളെ നശിപ്പിക്കാനാണ് തീരുമാനം.