ഹിന്ദു സ്ത്രീകൾ നൽകിയ ഹർജികൾ നിലനിൽക്കും;ഗ്യാൻവാപിയിൽ മോസ്‌ക് കമ്മിറ്റിക്ക് തിരിച്ചടി

gyanvapi
ഗ്യാൻവാപി മസ്ജിദിൽ  ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജികൾ നിലനിൽക്കുമെന്ന്  വാരാണസി ജില്ലാ കോടതി. മസ്ജിദ് കമ്മിറ്റിയുടെ എതിർപ്പ് കോടതി തള്ളി. നിത്യാരാധന വേണമെന്ന ആവശ്യത്തിൽ തുടർവാദം നടക്കും. സെപ്തംബർ 22ന് ഹർജി വീണ്ടും പരിഗണിക്കും. ഗ്യാൻവാപി  ശ്രീനഗർ ഗൗരി തർക്ക കേസിൽ ജില്ലാ ജഡ്ജി എകെ വിശ്വേഷിന്റെ സിംഗിൾ ബെഞ്ചാണ് ഇന്ന് വിധി പറഞ്ഞത്. ഇത് ഹിന്ദു സമൂഹത്തിന്റെ വിജയമാണെന്ന് ഹർജിക്കാർ അറിയിച്ചു. 

ഗ്യാൻവാപി മസ്ജിദിന്റെ പുറം ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവത വിഗ്രഹങ്ങൾ ആരാധിക്കാൻ അനുവദിക്കണമെന്ന് ഡൽഹിയിലെ അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജിയിലെ ആവശ്യം . 16-ാം നൂറ്റാണ്ടിൽ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്ത് മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഉത്തരവനുസരിച്ചാണ് ജ്ഞാനവാപി മസ്ജിദ് നിർമ്മിച്ചതെന്ന് 1991-ൽ വാരണാസി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.