ത​മി​ഴ്‌​നാ​ട്ടി​ലെ സ്കൂൾ ഹോസ്റ്റലിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

hang
 

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ സ്‌​കൂ​ള്‍ ഹോ​സ്റ്റ​ലി​ല്‍ വീണ്ടും പ്ല​സ്ടൂ വി​ദ്യാ​ര്‍​ഥി​നി ആത്മഹത്യ ചെയ്തു. തി​രു​വ​ള്ളൂ​രി​ലെ കീ​ഴ്‌​ച്ചേ​രി​യി​ലു​ള്ള സ്‌​കൂ​ള്‍ ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം.

രാ​വി​ലെ സ്‌​കൂ​ളി​ല്‍ എ​ത്തി​യ ശേ​ഷം ഹോ​സ്റ്റ​ലി​ലേ​ക്ക് മ​ട​ങ്ങി​യാ​ണ് പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഏ​റെ​നേ​ര​മാ​യി കാ​ണാ​ത്ത​തി​നെ​തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​രും സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രും നടത്തിയ തെരച്ചിലിലാണ് പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിവരമറി‌ഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ കോമ്പൗണ്ടിന് മുന്നിൽ പ്രതിഷേധിച്ചു.  മരണത്തിൽ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. ക​ള്ള​കു​റി​ച്ചി​യി​ലേ​തി​നു സ​മാ​ന​മാ​യ സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

കുട്ടിയുടെ മൃതദേഹം തിരുവള്ളൂ‍ർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‍മോർട്ടം നാളെ നടക്കും. സ്കൂൾ കാമ്പസുകളിൽ അസ്വാഭാവിക മരണങ്ങൾ നടന്നാൽ സി ബി സി ഐ ഡി നേരിട്ട് അന്വേഷിക്കണം എന്ന മദ്രാസ് ഹൈക്കോടതി ഉത്തരവനുസരിച്ച് സി ബി സി ഐ‍ഡി  കേസ് ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് സി ബി സി ഐ ഡി ഡിഐജി സത്യപ്രിയ പറഞ്ഞു.