മോശം കാലാവലസ്ഥ; മധ്യപ്രദേശിൽ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു

YT

 മധ്യപ്രദേശിൽ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു. സഹപൈലറ്റിന് പരുക്കേറ്റു. ഫാൽകൺ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്.മധ്യപ്രദേശിലെ റിവയിലെ ക്ഷേത്രത്തിന് മുകളിലേക്ക് വിമാനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്.

അപകടസമയത്ത് വിമാനത്തിൽ പൈലറ്റും സഹപൈലറ്റും മാത്രമാണ് ഉണ്ടായിരുന്നത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.മോശം കാലാവസ്ഥയും മൂടൽ മഞ്ഞുമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിടരുത്തൽ. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.