പ്രധാനമന്ത്രി ബിജെപിയുടെ താരപ്രചാരകൻ; മോദിയുടെ ചിത്രം തിരഞ്ഞെടുപ്പ് ചട്ടം ലംഘനം

aap
 

 പ്രധാനമന്ത്രി ബിജെപിയുടെ  താരപ്രചാരകനാണെന്നും ഗുജറാത്തിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ മോദിയുടെ  ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടം ലംഘനമാണെന്നുമാണ് എഎപി.  ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്  എഎപി.  ചിത്രങ്ങള്‍ നീക്കം ചെയ്യാനോ മറയ്ക്കാനോ നിര്‍ദ്ദേശം നല്‍കണമെന്ന് എഎപി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. 

സര്‍ക്കാര്‍ ഓഫീസുകളിലെ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് എഎപി ഗുജറാത്ത് ലീഗല്‍ സെല്‍ സെക്രട്ടറി പുനീത് ജുനെജ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ താരപ്രചാരകന്റെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയേക്കാമെന്നും കമ്മീഷനു നല്‍കിയ പരാതിയില്‍ എ എപി പറഞ്ഞു.മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാനോ മറയ്ക്കാനോ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും എഎപി വ്യക്തമാക്കി .