71,000 യുവാക്കള്‍ക്ക് തൊഴില്‍ നിയമന ഉത്തരവ് ഇന്ന് പ്രധാനമന്ത്രി കൈമാറും

modi
 


രാജ്യത്തെ 71,000 യുവാക്കള്‍ക്ക് ഇന്ന് നിയമാണ് ഉത്തരവ്.കേന്ദ്രത്തിന്റെ തൊഴില്‍ മേളയുടെ ഭാഗമായി  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നല്‍കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള തന്റെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിലും ഈ നീക്കം ഉത്തേജകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓഫീസ് വ്യക്തമാക്കി .വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ചടങ്ങ് നടക്കുക.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള ഗുജറാത്തും ഹിമാചല്‍ പ്രദേശും ഒഴികെ രാജ്യത്തുടനീളമുള്ള 45 സ്ഥലങ്ങളില്‍ നിയമന കത്തുകളുടെ കോപ്പികള്‍ കൈമാറും. ഒക്ടോബറില്‍ ആരംഭിച്ച ഈ സംരംഭത്തിലൂടെ ഇതുവരെ 75,000 പേര്‍ക്ക് നിയമന കത്ത് കൈമാറി. വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും മന്ത്രാലയങ്ങളോടും അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.