പ്രധാനമന്ത്രി പര്യടനത്തിനിടെ പ്രതിഷേധം

modi
 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള  പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം ആളുകൾ. തെലങ്കാനയിലെ രാമഗുണ്ടമാണ് പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കുന്നത്. രാമഗുണ്ടത്ത് പൂർത്തിയാക്കാത്ത വാഗ്ദാനങ്ങളെന്ന് എഴുതിയ ബാനർ ഉയത്തിയായിരുന്നു പ്രതിഷേധം. 

പ്രധാനമന്ത്രി മോദിയുടെ ചിത്രമുള്ള പോസ്റ്ററിൽ, പ്രതിരോധ ഇടനാഴി, കാഴിപ്പേട്ട് റെയിൽവേ കോച്ച് ഫാക്ടറി, ടെക്സ്‌റ്റൈൽ പാർക്ക്, ബയ്യാരം സ്റ്റീൽ പ്ലാന്റ് എന്നിങ്ങനെ ഒമ്പത് 'വാഗ്ദാനങ്ങളും'  പരാമർശിക്കുന്നു. 

ഇന്ന് ഉച്ചയ്ക്ക് തെലങ്കാനയിൽ എത്തുന്ന പ്രധാനമന്ത്രി 2.30ന് രാമഗുണ്ടത്ത് ഒരു വളം പ്ലാന്റ് രാജ്യത്തിന് സമർപ്പിക്കും. കൂടാതെ സംസ്ഥാനത്തെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടക്കും. 6,338 കോടി രൂപ ചെലവിൽ പുനരുജ്ജീവിപ്പിച്ച പെദ്ദപ്പള്ളി ജില്ലയിലെ രാമഗുണ്ടത്ത് ആർഎഫ്സിഎൽ വളം പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 

990 കോടി രൂപ ചെലവിൽ നിർമിച്ച ഭദ്രാചലം റോഡ് മുതൽ സത്തുപള്ളി വരെയുള്ള 54.1 കിലോമീറ്റർ റെയിൽപാതയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ബേഗംപേട്ട് വിമാനത്താവളത്തിൽ ഒരു പൊതുയോഗത്തെയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും2,268 കോടി ബജറ്റിൽ നടപ്പാക്കുന്ന വിവിധ റോഡ് പദ്ധതികളുടെ തറക്കല്ലിടലും നിർവഹിക്കും. .