ആദിവാസികള്‍ക്കൊപ്പം കൊമ്മു കോയ നൃത്തം ചെയ്ത് രാഹുല്‍ ഗാന്ധി

raga
 

ഹൈദരാബാദ്: ഭാരത് ജോഡോ യാത്ര തെലങ്കാനയില്‍ പര്യടനം നടത്തുന്നതിനിടെ  ആദിവാസികള്‍ക്കൊപ്പം നൃത്തം ചെയ്ത് രാഹുല്‍ ഗാന്ധി. ഭദ്രാചലത്തില്‍ വെച്ചാണ് രാഹുല്‍ ഗോത്ര വിഭാഗക്കാര്‍ക്കൊപ്പം നൃത്തത്തില്‍ പങ്കുചേര്‍ന്നത്. 

കാളക്കൊമ്പുപോലുള്ള തലപ്പാവ് വെച്ചുകൊണ്ടാണ് രാഹുല്‍ കൊമ്മു കോയ എന്ന പുരാതന നൃത്തം  ചെയ്തത്. ഭാരത് ജോഡോ യാത്ര തെലങ്കാനയില്‍ പുരോഗമിക്കുന്നതിനിടെ ദീപാവലി പ്രമാണിച്ച് മൂന്നു ദിവസം യാത്ര നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. 

2019 ല്‍ റായ്പൂരില്‍ നടന്ന ദേശീയ ഗോത്ര നൃത്തോത്സവത്തിലും രാഹുല്‍ ഗാന്ധി, ഗോത്രവിഭാഗക്കാര്‍ക്കൊപ്പം നൃത്തച്ചുവടു വെച്ചിരുന്നു.