കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ;മറുപടി നൽകി രാഹുൽ ഗാന്ധി

rahul
 

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് പറഞ്ഞ്  രാഹുൽ ഗാന്ധി. കേരളത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കോൺഗ്രസ് അദ്ധ്യക്ഷനാകുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നേരിട്ട് മറുപടി നൽകാൻ തയ്യാറായില്ലെങ്കിലും ഇക്കാര്യത്തിൽ താൻ മുൻപ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിന് മാറ്റമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

കോൺഗ്രസിൽ തിരഞ്ഞെടുപ്പാണ് നല്ലത്. ആർക്കും കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാം. കോൺഗ്രസ് പ്രസിഡന്റ് പദവി വെറും സംഘടനാപരമായ പദവിയല്ല. ഇന്ത്യയെന്ന മഹത്തായ ആശയത്തെ പ്രതിനിധാനം ചെയ്യുന്നതാണ് പദവിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേവലം ഒരു രാഷ്ട്രീയ പ്രസ്താനത്തിന്റെ അദ്ധ്യക്ഷനാവുക എന്നത് മാത്രമല്ല, രാജ്യം ഉറ്റുനോക്കുന്ന ഒരു പ്രത്യയ ശാസ്ത്രത്തിന്റെ പ്രതിനിധിയാവുക എന്നതാണ് ആ സ്ഥാനം കൊണ്ട് അർത്ഥമാക്കുന്നത്. വിദ്വേഷം കൊണ്ട് വിഭജിക്കപ്പെട്ട ഇന്ത്യയെ അല്ല നമുക്ക് ആവശ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.രാജ്യത്ത് യുവാക്കൾക്ക് തൊഴിലില്ലാത്ത അവസ്ഥയും വിലക്കയറ്റം കൊണ്ട് രാജ്യത്തെ പാവപ്പെട്ടവർക്ക് ജീവിതം ദുസ്സഹമാകുന്ന അവസ്ഥയും അംഗീകരിക്കാനാവില്ല.