റെയിൽവേയിലെ മലയാളി ബാസ്‌കറ്റ് ബോൾ താരം പട്‌നയിൽ ആത്മഹത്യചെയ്ത നിലയിൽ

64

 പട്‌ന: റെയിൽവേയിലെ മലയാളി ബാസ്‌കറ്റ് ബോൾ താരം പട്‌ന ഗാന്ധിനഗറിലെ ഫ്‌ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.

കോഴിക്കോട് കത്തിയചാലി സ്വദേശിനി കെ.സി.ലിതാരയെ (23)യാണ് ജീവനൊടുക്കിയത്. കോഴിക്കോട്ടു നിന്നു വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്നു ഫ്‌ലാറ്റ് ഉടമയെ വിവരം അറിയിച്ചു. 

പൊലീസ് എത്തി വാതിൽ തുറന്നപ്പോൾ ലിതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

 കഴിഞ്ഞ ആറു മാസമായി പട്‌ന ദാനാപുരിലെ ഡിആർഎം ഓഫിസിൽ സേവനമനുഷ്ഠിക്കുകയായിരുന്നു ലിതാര. രാജ്യാന്തര വനിതാ ദിനത്തിൽ ഈസ്റ്റ് സെൻട്രൽ റെയിൽവേ ലിതാരയെ ആദരിച്ചിരുന്നു.