പതിനഞ്ചുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രാജസ്ഥാനിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ

hammer
 

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ പോ​ക്സോ കേ​സി​ൽ കു​റ്റ​ക്കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് വ​ധ​ശി​ക്ഷ. പ​തി​ന​ഞ്ചു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ശി​ക്ഷ.

സു​ൽ​ത്താ​ൻ ബി​ൽ, ചോ​ട്ടു ലാ​ൽ എ​ന്നി​വ​ർ​ക്കാ​ണ് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. 11 ദി​വ​സ​ത്തി​ന​കം വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
 

കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച്ച കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ വിചാരണ നടക്കുകയാണ്. രണ്ട് പ്രതികളും 1,20,000 രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. കുറ്റകൃത്യം നടന്ന് 126 ദിവസങ്ങൾക്കുള്ളിലാണ് കോടതി ശിക്ഷവിധിച്ചത്.