ഗുജറാത്തിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ രവീന്ദ്ര ജഡേജയുടെ ഭാര്യ

google news
bjp
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപി സ്ഥാനാർത്ഥിയാകുന്നു. മൂന്ന് വർഷം മുൻപാണ് റിവാബ ജെഡേജ ബിജെപിയിൽ ചേരുന്നത്. കോൺഗ്രസ് നേതാവ് ഹരി സിംഗ് സോലങ്കിയുടെ ബന്ധു കൂടിയായ റിവാബ കർണിസേനയുടെ നേതാവാണ്. 

അതേസമയം,  25% സീറ്റുകളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ബിജെപിയുടെ തീരുമാനം. ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഗുജറാത്തിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. 

Tags