രാജസ്ഥാനെ 'കർത്തവ്യസ്ഥാൻ' എന്നാക്കിക്കൂടെ?; പേരുമാറ്റത്തിനെ പരിഹസിച്ച് ശശി തരൂർ

google news
sasi tharoor
 

ന്യൂഡൽഹി: രാജ്പഥ് പാതയുടെ പേര് കർത്തവ്യപഥ് എന്ന് പുനർനാമകരണം ചെയ്ത കേന്ദ്രസർക്കാർ നടപടിയെ പരിഹസിച്ച് ശശി തരൂർ എം.പി. രാജസ്ഥാനെ കർത്തവ്യസ്ഥാൻ എന്ന് പുനർനാമകരണം ചെയ്തുകൂടെയെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

രാജ്പഥിനെ കർത്തവ്യപഥ് എന്നാക്കാമെങ്കിൽ, എല്ലാ രാജ്ഭവനുകളെയും കർത്തവ്യഭവൻ എന്നാക്കിക്കൂടെ, എന്തിന് അവിടെ നിർത്തണം? രാജസ്ഥാനെ കർത്തവ്യസ്ഥാൻ എന്ന് പുനർനാമകരണം ചെയ്തുകൂടെ?- തരൂർ ട്വീറ്റ് ചെയ്തു.

  
സെപ്തംബര്‍ എട്ടിനാണ് തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പാതയായ രാജ്പഥ് നവീകരണത്തിന് ശേഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്പഥിന്റെ പേരുമാറ്റി കര്‍ത്തവ്യപഥ് എന്നാക്കി. ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ യോഗം ചേര്‍ന്ന് പൊതു അറിയിപ്പ് നല്‍കിയതിന് ശേഷമാണ് പേരു മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ജനാധിപത്യ മൂല്യങ്ങളും രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും കണക്കിലെടുത്താണ് രാജ്പഥിനെ കര്‍ത്തവ്യ പാഥ് എന്ന് പുനര്‍നാമകരണം ചെയ്തത്. കോളനി വാഴ്ചയുടെ ശേഷിപ്പുകള്‍ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുക എന്ന ലക്ഷ്യവും പേരുമാറ്റത്തിനു പിന്നിലുണ്ട്. കൊളോണിയൽ കാലത്തുനിന്ന് നമ്മൾ പുറത്തു വന്നിരിക്കുന്നുവെന്നും എല്ലാവരിലും രാജ്യമാണ് മുഖ്യം എന്ന ചിന്ത കർത്തവ്യപഥ് ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags