സ്വവര്‍ഗ്ഗ വിവാഹം: കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

supreme court
 


ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് നോട്ടീസ് നല്‍കിയത്. നാലാഴ്ചയ്ക്കകം പ്രതികരണം തേടിയാണ് നോട്ടീസ്. പത്തു വര്‍ഷമായി ഹൈദരാബാദില്‍ ഒന്നിച്ചു കഴിയുന്ന സ്വവര്‍ഗ്ഗ പങ്കാളികളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. അറ്റോണി ജനറലിനും കോടതി പ്രത്യേക നോട്ടീസ് അയച്ചിട്ടുണ്ട്.