ആഗസ്റ്റ് നാല് വരെ സഞ്ജയ് റാവുത്ത് ഇഡിയുടെ കസ്റ്റഡിയിൽ

sanjy
 

പത്ര ചൗള്‍ ഭൂമി തട്ടിപ്പ് കേസില്‍ ശിവസേനാ നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്ത് ഇഡിയുടെ കസ്റ്റഡിയിൽ . ആഗസ്റ്റ് നാല് വരെയാണ് സഞ്ജയ് റാവുത്തിനെ ഇഡി കസ്റ്റഡിയില്‍ വിട്ടത്.എട്ട് ദിവസത്തെ കസ്റ്റഡിയാണ് ഇഡി പിഎംഎല്‍എ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, 2002 പ്രകാരമാണ് റാവുത്തിനെതിരെ കേസെടുത്തിരിക്കുന്നത്. സഞ്ജയ് റാവുത്തിന്റെ വസതിയില്‍ റെയ്‌ഡ്‌ നടന്നത്തിനു പിന്നാലെ അറസ്റ്റ് ചെയ്തിരുന്നു.

പത്ര ചോല്‍ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍  റാവുത്തിന്റെ വസതിയില്‍ നിന്ന് 11.50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ആറുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തശേഷം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള അടുപ്പം മൂലമാണ് സഞ്ജയ് റാവുത്തിനെതിരെ ഇഡി നടപടി സ്വീകരിച്ചതെന്നുമാണ്  ആരോപണം.  കേന്ദ്ര ഏജന്‍സിയുടെ അന്വേഷണവുമായി റാവുത്ത് സഹകരിക്കുന്നില്ലെന്ന ആരോപണം സഞ്ജയ് റാവുത്തിന്റെ സഹോദരന്‍ സുനില്‍ നിഷേധിച്ചു.