ഡേറ്റിങ് ആപ്പിന് കത്തയക്കും; പൂനാവാലയുമായി ബന്ധമുണ്ടായിരുന്ന സ്ത്രീകളെ കണ്ടെത്താന്‍ നീക്കം

delhi
 ഡല്‍ഹിയിലെ ശ്രദ്ധ വാക്കറുടെ കൊലയാളി അഫ്താബ് അമീന്‍ പൂനാവാലയുമായി ബന്ധമുണ്ടായിരുന്ന സ്ത്രീകളെ കണ്ടെത്താന്‍ നീക്കവുമായി അന്വേഷണ സംഘം. ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതിയെ പ്രതി വീട്ടിലെത്തിച്ചെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം. 

പ്രതിയുടെ പ്രൊഫൈല്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി ഡേറ്റിങ് ആപ്പായ ബംബിളിന് പൊലീസ് കത്തയക്കും. ആപ്പിലൂടെ പരിചയപ്പെട്ട ഏതെങ്കിലും യുവതി കാരണമാണോ പ്രതി കൊലപാതകം നടത്തിയതെന്നും അന്വേഷിക്കും. 

ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജിലിരിക്കെയാണ് പ്രതി മറ്റൊരു യുവതിയെ കൊണ്ടുവന്നത്. കാമുകിയായിരുന്ന ശ്രദ്ധയെ കൊലപ്പെടുത്തിയ അഫ്താബ് മൃതദേഹം 35 കഷണങ്ങളാക്കി ഡല്‍ഹിയിലുടനീളം ഉപേക്ഷിക്കുകയായിരുന്നു.