തലയ്‌ക്കേറ്റ ഗുരുതരമായ പരിക്ക്; ശരീരത്തിൽ ഒന്നിലധികം ഒടിവുകൾ;ആന്തരികാവയവങ്ങൾക്ക് ക്ഷതം;സൈറസ് മിസ്ത്രിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്.

syras mistri
 


വാഹനാപകടത്തിൽ കൊല്ലപ്പെട്ട ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണ കാരണം ശരീരത്തിലേറ്റ മാരകമായ ആഘാതമാണെന്ന്പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഒട്ടേറെ ഒടിവുകളും സുപ്രധാന ആന്തരിക അവയവങ്ങൾക്ക്  ഗുരുതര ക്ഷതവുമെറ്റെന്നു  പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മഹാരാഷ്ട്രയിലെ ജെജെ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്. 

സൈറസ് മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ പണ്ടോളിയും വാഹനാപകടത്തിൽ മരിച്ചിരുന്നു.തലയ്‌ക്കേറ്റ ഗുരുതരമായ പരിക്ക് രക്തസ്രാവത്തിലേക്ക് നയിച്ചു. നെഞ്ചിലും തലയിലും തുടയിലും കഴുത്തിലും ഒന്നിലധികം ഒടിവുകളുണ്ടായിരുന്നു. ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ കലിനയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക്അയക്കുമെന്ന് ജെജെ അധികൃതർ അറിയിച്ചു..ഡിഎൻഎ വിശകലനത്തിനായി സാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് വരുന്ന വഴിക്കാണ് അപകടമുണ്ടായത് ഞായറാഴ്ചയാണ് മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽപ്പെട്ട് മെഴ്സിഡസ് എസ്യുവിയുടെ പിൻസീറ്റിൽ ഇരുന്ന സൈറസ് മിസ്ത്രിയും ജഹാംഗീർ പണ്ടോളും മരിക്കുന്നത്. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. അതിവേഗതയിൽ വന്ന കാർ പെട്ടെന്ന് നിർത്തിയതിനെ തുടർന്നാകാം ഇത്തരത്തിൽ അപകടമുണ്ടായതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.