ലിഫ്റ്റ് തകർന്ന് വീണ് ഏഴ് മരണം

lift collpase
 

ഗുജറാത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്ന് വീണ് ഏഴ് പേർ മരിച്ചു. അഹമ്മദാബാദിലാണ് സംഭവം. തകർന്നു വീഴുന്ന സമയത്ത് ലിഫ്റ്റിൽ എട്ട് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴ് പേരും മരണപെട്ടു. കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നുമാണ് ലിഫ്റ്റ് തകർന്ന് വീഴുന്നത്. 

പരിക്കേറ്റ എട്ടാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് ആണ്  തകർന്നു വീണത് . ഏഴ് പേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ.